രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ അസം എം.എൽ.എയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
text_fieldsഗുവാഹത്തി: അസമിലെ ധറങ് ജില്ലയിലെ വിവാദമായ കുടിയൊഴിപ്പിക്കലിനിടെ പ്രകോപനമായ പരാമർശം നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത എം.എൽ.എ ഷർമാൻ അലി അഹ്മദിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് അഹ്മദിനെ സസ്പെൻഡ് ചെയ്തതെന്ന് കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.
1983ൽ ധരാങ് ജില്ലയിൽ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ എട്ടുപേർ കൊല്ലെപ്പട്ട സംഭവത്തെ ന്യായീകരിച്ചതിന് കോൺഗ്രസ് നേരത്തേ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മൂന്നുതവണ ഭാഗ്പൂരിലെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഷർമാൻ. അസംകാർ രക്തസാക്ഷികളായി കാണുന്ന അവരെ കൊലപാതകികൾ എന്നാണ് എം.എൽ.എ വിശേഷിപ്പിച്ചത്.
ദിസ്പൂരിലെ എം.എൽ.എ ക്വാർേട്ടഴ്സിൽവെച്ച് ശനിയാഴ്ചയാണ് ഷർമാൻ അലിയെ പൊലീസ് കസ് റ്റഡിയിലെടുത്തത്.തുടർന്ന് പൻബസാർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഓൾ അസം സ്റ്റുഡന്റ്സ് യൂനിയൻ, ബി.ജെ.പി യൂത്ത് വിങ് ബി.ജെ.വൈ.എം തുടങ്ങിയ സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സാമുദായിക സ്പർധ ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന കോൺഗ്രസും ഷർമാൻ അലിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
ആറു വർഷം നീണ്ട അസം പ്രക്ഷോഭത്തിൽ 1983ൽ ധറങ് ജില്ലയിലെ സിപാജർ മേഖലയിലെ കൈയേറ്റക്കാർ എട്ടുപേരെ കൊന്നുവെന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ ചില നേതാക്കളുടെ ആരോപണങ്ങേളാട് പ്രതികരിക്കവെയാണ് ഷർമാൻ അലി പരാമർശം നടത്തിയത്.
1983ലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട എട്ടു പേർ രക്തസാക്ഷികളല്ലെന്നും കൊലയാളികളാണെന്നും അവർ സിപാജർ പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തിൽപെട്ട ആളുകളെ കൊല ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നുവെന്നും എട്ടു പേർക്ക് നേരെയുള്ള ആക്രമണം ആ ദേശത്തെ മുസ്ലിം ജനതയുടെ സ്വയം പ്രതിരോധമായിരുന്നുവെന്നുമാണ് അഹ്മദ് പറഞ്ഞത്.
വൻ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ മാസം ധറങ്ങിൽ നടത്തിയ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.