ഗുവാഹത്തിയിലെ കർഫ്യു പിൻവലിച്ചു; മറ്റിടങ്ങളിൽ ഇളവ്
text_fieldsഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വൻ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാത്തിയിൽ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താൻ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ കര്‍ഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്.
ആറു ദിവസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം തലസ്ഥാന നഗരത്തിൽ കടകളും വ്യവസായ സ്ഥാപനങ്ങളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ട്രെയിൻ -വ്യോമ ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രക്ഷോഭങ്ങളെ തുടർന്ന് നിർത്തലാക്കിയ ഇൻറർനെറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ന് മുതല്‍ പുനഃസ്ഥാപിക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ദിബ്രുഗഡ് ജില്ലയിലെ കര്‍ഫ്യൂ രാവിലെ ആറ് മുതല്‍ എട്ട് വരെയാക്കി കുറച്ചിട്ടുണ്ട്. അപ്പർ അസമിലെ തിൻസുകിയ ജില്ലയിൽ കർഫ്യു അഞ്ച് മണി മുതൽ നാലു വരെയാക്കി ഇളവുചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍ 11 മുതലാണ് ഗുവാഹത്തിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാലുപേർ വെടിയേറ്റ് മരിച്ചിരുന്നു. പ്രക്ഷോഭങ്ങളെ തുടർന്ന് വിവിധ സംഘടന നേതാക്കൾ ഉൾപ്പെടെ 190 പേർ അറസ്റ്റിലായിട്ടുണ്ട്. 3000 പേർ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.