ഞങ്ങൾ സമാധാനത്തിെൻറ പാതയിൽ -അസം ഡി.ജി.പി
text_fieldsഗുവാഹത്തി: അസം സമാധാനത്തിെൻറ പാതയിലാണെന്ന് ഡി.ജി.പി ഭാസ്കർ ജ്യേതി മഹാന്ദ. വെള്ളിയാഴ്ച പ്രക്ഷോഭത്തിെൻറ തീവ്രത കുറഞ്ഞിട്ടുണ്ട്. എങ്കിലും സംസ്ഥാനത്ത് ശക്തമായ നിരീക്ഷണം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്രമമില്ലാതെ അസം പൊലീസ് അവരുടെ കർത്തവ്യം നിർവഹിക്കുന്നുണ്ട്. ബുദ്ധിമുട്ടേറിയ സമയമാണിത്. എങ്കിലും സമാധാനത്തിനായി പ്രവർത്തിക്കുകയാണ്. ജനങ്ങൾക്ക് കടകളിലെത്തി നിത്യോപയോഗ സാധങ്ങൾ വാങ്ങാൻ യാതൊരു തടസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് അസവും ഗുവാഹത്തിയും വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭകാരികളെ പിരിച്ച് വിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ വ്യാഴാഴ്ച അസമിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.