അസം ഡോക്ടർക്ക് ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ സ്ഥിരീകരിച്ചു
text_fieldsദിസ്പുർ: അസമിലെ വനിത ഡോക്ടർക്ക് ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഡോക്ടറുടെ ശരീരത്തിൽ ആൽഫ, ഡെൽറ്റ വകേഭദങ്ങളാണ് കണ്ടെത്തിയത്.
ഡെറാഡൂണിലെ റീജ്യണൽ മെഡിക്കൽ റിസർച്ച് സെന്‍ററിൽ നടത്തിയ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർ പരിശോധനക്ക് വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ അവർ രോഗമുക്തി നേടുകയും ചെയ്തു.
'ഒരാളിൽ രണ്ടു വകഭേദങ്ങൾ ഒരുമിച്ചോ, ഒരു ചെറിയ കാലയളവിനുള്ളിലോ ബാധിക്കുന്നതാണ് ഇരട്ടരോഗബാധ. ആദ്യത്തെ വകഭേദം സ്ഥീരീകരിച്ചതിന് ശേഷം പ്രതിരോധ ശേഷി ഉണ്ടാകുന്നതിന് മുമ്പ് മറ്റൊരു വകഭേദം ശരീരത്തിൽ പ്രവേശിക്കുേമ്പാഴാണ് ഇത് സംഭവിക്കുക' -ആർ.എം.ആർ.സിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. ബി.ജെ. ബോർകകോതി പറഞ്ഞു. ഫെ
ബ്രുവരി മാർച്ച് മാസങ്ങളിലെ അസമിലെ രണ്ടാം തരംഗത്തിൽ ആൽഫ വകഭേദം പടർന്നുപിടിച്ചിരുന്നു. ഏപ്രിലിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഡെൽറ്റ വകഭേദം പടർന്നുപിടിക്കുകയായിരുന്നു. മേയിലാണ് ഡോക്ടർക്ക് ഇരട്ടവകഭേദം സ്ഥിരീകരിക്കുന്നത്. പിന്നീട് രോഗമുക്തി നേടുകയും ചെയ്തു. ഡോക്ടറുെട ഭർത്താവിന് ആൽഫ വകഭേദം സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.