അസമിലെ പ്രളയത്തിൽ മരണം 107 ആയി
text_fieldsഗുവാഹതി: അസമിലെ പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 107 ആയി ഉയർന്നു. 54.50 ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചതെന്നാണ് റിപ്പോർട്ട്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ 17,500 പേരെയാണ് രക്ഷപ്പെടുത്തിയത്.
സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംസ്ഥാന സർക്കാറുമായി ചേർന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നൂറകണക്കിന ദുരിതാശ്വാസ ക്യാമ്പുകളിലായി ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. ബ്രഹ്മപുത്ര, ബരാക് നദികളും ഇവയുടെ പോഷകനദികളും കരകവിയുകയായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ദലൈലാമ 10 ലക്ഷം സംഭാവന ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് എഴുതിയ കത്തിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ നാല് വർഷമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി കുറഞ്ഞത് 20,000 കോടി രൂപയുടെ സഹായ പാക്കേജ് വേണമെന്നാണ് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.