മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളം കുറയും; പുതിയ നിയമത്തിനൊരുങ്ങി അസം
text_fieldsഗുവാഹത്തി: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ തളക്കാനൊരുങ്ങി അസം സർക്കാർ. ഇതിനായി പുതിയ നിയമമൊരുക്കുകയാണ് സർക്കാർ. സ്വന്തമായി വരുമാനമില്ലാത്ത പ്രായമായ മാതാപിതാക്കളെയും ഭിന്നശേഷിക്കാരായ സഹോദരങ്ങളേയും പരിപാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥൻമാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നതാണ് നിയമം. ഒക്ടോബർ രണ്ടു മുതൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം.
മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് പത്ത് ശതമാനം വെട്ടിക്കുറക്കുകയും അത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും െചയ്യുമെന്ന് അസം മന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ഏതെങ്കിലും സഹോദരങ്ങളും ഇത്തരത്തിൽ മാതാപിതാക്കൾക്കൊപ്പം പരിപാലിക്കപ്പെടാതിരിക്കുന്നുണ്ടെങ്കിൽ 15 ശതമാനം വരെ ശമ്പളത്തിൽനിന്ന് വെട്ടിക്കുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥർ രക്ഷിതാക്കളെ പരിപാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ‘പ്രണാം’(അസം എംപ്ലോയീസ് പാരൻറ്സ് റെസ്പോൻസിബ്ലിറ്റി ആൻറ് നോംസ് ഫോർ അക്കൗണ്ടബ്ലിറ്റി ആൻറ് മോണിറ്ററിങ്) എന്ന നിയമം കഴിഞ്ഞ വർഷം സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.
ഒക്ടോബറിൽ കർശനമായ പുതിയ നിയമം നടപ്പിലാവുന്നതോടെ ഇത്തരത്തിൽ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി അസം മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.