അധികാരത്തിൽ ഒരു മാസം പിന്നിട്ട് അസമിലെ ഹിമന്ത സർക്കാർ
text_fieldsഗോഹട്ടി: അസമിലെ ഹിമന്ത ബിശ്വ ശർമ സർക്കാർ ഭരണത്തിൽ ഒരു മാസം പൂർത്തിയാക്കി. കഴിഞ്ഞ മേയ് 10നാണ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബി.ജെ.പി സഖ്യ സർക്കാർ വീണ്ടും അധികാരത്തിലേറിയത്.
കോവിഡ് രണ്ടാം തരംഗ സമയത്ത് അധികാരത്തിലേറിയ സർക്കാർ, മഹാമാരിയുടെ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ, നിയമവിരുദ്ധ മയക്കുമരുന്നിനെതിരായ നിരന്തരമായ പ്രചാരണത്തിനും ഹിമാന്ത സർക്കാർ മുൻതൂക്കം നൽകി.
മാർച്ച് 27 മുതൽ ഏപ്രിൽ ആറു വരെ മൂന്നു ഘട്ടങ്ങളിലായി നടന്ന അസം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യമാണ് അധികാരത്തിലേറിയത്. 126 നിയമസഭ സീറ്റിൽ 75 എണ്ണം നേടി തുടർഭരണം ഉറപ്പാക്കിയ ബി.ജെ.പി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ മാറ്റി ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രിയാക്കി.
അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമാണ് ബി.ജെ.പിയുടെ സഖ്യകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.