മൃഗങ്ങെള അറുക്കുന്നത് രാജ്യമൊട്ടാകെ നിരോധിക്കണം –അഅ്സം ഖാൻ
text_fieldsലഖ്േനാ: അനധികൃത അറവുശാലകൾ മാത്രമാണ് യു.പിയിൽ അടച്ചുപൂട്ടുന്നതെന്ന യോഗി ആദിത്യനാഥ് സർക്കാറിെൻറ വാദത്തിനെതിരെ രാജ്യമെങ്ങും മൃഗങ്ങളെ അറുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാൻ രംഗത്ത്. ഒപ്പം, രാജ്യത്തെ മുസ്ലിംകൾ മാംസ ഭക്ഷണം ഒഴിവാക്കണമെന്നും അഅ്സം ഖാൻ ആവശ്യപ്പെട്ടു.
യു.പിയിൽ അടച്ചുപൂട്ടുന്നത് അനധികൃത അറവുശാലകളാണെന്ന് യോഗി ആദിത്യനാഥ് സർക്കാർ നൽകിയ വിശദീകരണത്തോട് രൂക്ഷമായാണ് അഅ്സം ഖാൻ പ്രതികരിച്ചത്. ‘അനധികൃത അറവുശാല എന്നാലെന്താണ്? അനധികൃതമായാലും അധികൃതമായാലും അവിടെ മൃഗങ്ങളെ അറുക്കുകതന്നെയാണ്. അങ്ങനെയാണെങ്കിൽ യു.പിയിൽ മാത്രമല്ല, രാജ്യമെങ്ങും അറവ് നിരോധിക്കണം. കേരളം, ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും അറവുശാലകൾക്ക് നിരോധനമില്ല. അറവുശാലകൾ നിരോധിക്കുന്നതിന് താൻ എതിരല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ യു.പിയിൽ മാത്രമായി നിരോധന നിയമം നടപ്പാക്കുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും അഅ്സം ഖാൻ പറഞ്ഞു.
മാംസഭക്ഷണം ഇസ്ലാമിൽ നിർബന്ധമല്ലെന്നും മുസ്ലിംകൾ മാംസാഹാരം ഉപേക്ഷിക്കണമെന്ന് താൻ അഭ്യർഥിക്കുകയാണെന്നും അഅ്സം ഖാൻ കൂട്ടിച്ചേർത്തു. അറവുശാലകൾ അടച്ചുപൂട്ടുന്നതിനെതിരെ ഉത്തർപ്രദേശിലെ മാംസ വ്യാപാരികൾ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു. തുടർന്ന്, സംസ്ഥാനെത്ത അനധികൃത അറവുശാലകൾ മാത്രമാണ് അടച്ചുപൂട്ടുന്നതെന്ന് യു.പി മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു. ഇതിനോടുള്ള പ്രതികരണമായാണ് രാജ്യത്തെങ്ങും അറവുശാലകൾ നിരോധിക്കണമെന്ന് എസ്.പി നേതാവ് ആവശ്യമുന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.