അസം വിഷമദ്യ ദുരന്തം: മരണം 85 ആയി
text_fieldsഗുവാഹതി: അസമിലെ ഗോലാഘട്ട്, ജോർഹത് മേഖലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 85 ആയി. 350 പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ കൂടാനിടയുണ്ടെന്ന് സംഭവത്തെതുടർന്ന് ജോർഹത് മ െഡിക്കൽ കോളജിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 45പേർ ജോർഹത് മെഡിക്കൽ കോളജ് ആശുപത്ര ിയിലും 35 പേർ ഗോലാഗട്ട് സിവിൽ ഹോസ്പിറ്റലിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റുള്ളവർ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 36 പേർ സ്ത്രീകളാണ്. സൽമിറ തേയില തോട്ടത്തിലെ തൊഴിലാളികളാണ് വ്യാഴാഴ്ച രാത്രി വാറ്റുചാരായം കഴിച്ചത്.
ദുരന്തത്തിനിരയായവരുടെ എണ്ണം കൂടിയതോടെ അസം, തേജ്പുർ, ജോർഹത് മെഡിക്കൽ കോളജ് ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാർ ഗോലാഗട്ട് സിവിൽ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ്. മെഡിക്കൽ എജുക്കേഷൻ, എൻ.ആർ.എച്ച്.എം ഡയറക്ടർമാർ ആശുപത്രികളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
കൂടുതൽ പേർ ചികിത്സതേടി എത്തുന്നത് തുടരുന്നതിനാൽ ചിലയിടങ്ങളിൽ വിഷമദ്യം ഇപ്പോഴും ലഭ്യമാണെന്ന് കരുതുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. വിഷം കലരാത്ത മദ്യം കഴിച്ചവരും ഭയംമൂലം ചികിത്സക്കെത്തുന്നുണ്ട്.
സംഭവെത്തക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അപ്പർ അസം ഡിവിഷനൽ കമീഷണറോട് മുഖ്യമന്ത്രി സർബാനന്ദ സോണോവാൾ ഉത്തരവിട്ടു. ദുരന്തത്തെ തുടർന്ന് എക്സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.