അസമിൽ എട്ടു ജില്ലകൾ നാലാക്കി; കാരണം വെളിപ്പെടുത്താതെ മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: നാലു ജില്ലകളെ മറ്റു നാലു ജില്ലകളുമായി ലയിപ്പിക്കാനും ഏതാനും ഗ്രാമങ്ങളുടെ ഭരണപരിധി മാറ്റാനും അസം സർക്കാർ തീരുമാനിച്ചു. ഭരണതലങ്ങളുടെ പുനർനിർണയം തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ച നടപടി പ്രാബല്യത്തിൽ വരുന്നതിന്റെ തലേന്നാണ് തീരുമാനം. അസമിന്റെ ഭരണപരമായ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രിസഭാ യോഗശേഷം നടന്ന വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇത് താൽക്കാലികമാണ്. തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തില്ല. ബിശ്വനാഥ് ജില്ല സോണിത്പൂരിലും ഹോജായ് നാഗോണിലും ബജാലിയെ ബാർപേട്ടയിലും താമുൽപൂർ ബക്സയിലും ലയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലയിപ്പിച്ച ജില്ലകൾ ഈ അടുത്ത കാലത്താണ് സൃഷ്ടിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.