അസം ബി.ജെ.പി മന്ത്രി ഹിമന്ത ബിശ്വ ശർമക്ക് 48 മണിക്കൂർ പ്രചാരണ വിലക്ക്
text_fieldsദിസ്പുർ: അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ 48 മണിക്കൂർ വിലക്ക്. പ്രതിപക്ഷ നേതാവും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവുമായ ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയത്.
ഹിമന്തക്ക് 48 മണിക്കൂർ പൊതു യോഗങ്ങളിലോ റോഡ് ഷോകളിലോ മാധ്യമ അഭിമുഖങ്ങളിലോ പെതുഘോഷയാത്രകളിലോ റാലികളിലോ പെങ്കടുക്കാൻ അനുവാദമില്ല. ഭരണഘടനയിലെ 324ാം വകുപ്പ് അനുസരിച്ചാണ് നടപടിയെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന് ഹിമന്ത നൽകിയ മറുപടി തൃപ്തികരമല്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
ഏപ്രിൽ ആറിന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ ജലുക്ബാരി മണ്ഡലത്തിൽനിന്ന് ഹിമന്ത ജനവിധി തേടുന്നുണ്ട്. വോട്ടെടുപ്പ് അടുത്തതോടെ 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത് ബി.ജെ.പി നേതാവിന് തിരിച്ചടിയായേക്കും.
വിവാദ പ്രസംഗത്തെ തുടർന്ന് മാർച്ച് 30ന് കോൺഗ്രസ് ഹിമന്തക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് മൊഹിലാരിയെ ജയിലിൽ അടക്കുമെന്നായിരുന്നു ഹിമന്തയുടെ ഭീഷണി. പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കകം മറുപടി അറിയിക്കാൻ ബി.ജെ.പി നേതാവിനോട് തെരഞ്ഞെടുപ്പ് കമീഷൻ അറിയിക്കുകയായിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്.
അസമിൽ കോൺഗ്രസ് -ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് സഖ്യവും ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.