അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; വൻ പ്രതിഷേധം
text_fieldsന്യൂഡൽഹി: അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതിനെ തുടർന്ന് വൻ പ്രതിഷേധം. നാഗോൺ ജില്ലയിൽ മൂന്ന് പേർ ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അതേസമയം, വിഷയത്തിൽ വർഗീയ പ്രചാരണവും മുഖ്യമന്ത്രി നടത്തി. ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളെ വെറുതെ വിടില്ല. സംഭവസ്ഥലം സന്ദർശിക്കാൻ ഡി.ജി.പിക്കും ജലവിഭവ വകുപ്പ് മന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഒരു പ്രത്യേക സമുദായത്തിലെ ആളുകൾ ക്രിമിനൽ പ്രവർത്തനങ്ങൾ കൂടുതലായി നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ അസമിൽ വൻ പ്രതിഷേധമുയർന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിലിറങ്ങി. കച്ചവടക്കാർ കടകൾ അടച്ചായിരുന്നു പ്രതിഷേധിച്ചത്. പ്രതികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.