അസം-മിസോറാം സംഘർഷം: കേന്ദ്രം ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: അസം-മിസോറം അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, ഡി.ജി.പിമാർ എന്നിവരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ബുധനാഴ്ച ഇവരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. സംഘർഷം നിയന്ത്രണ വിധേയമാണെന്നും അതിർത്തി മേഖലയിൽ കൂടുതൽ സി.ആർ.പി.എഫ് സംഘത്തെ നിയോഗിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിനു പിന്നാലെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചിരുന്നു.
ഇതിനിടെ, വിഷയത്തിൽ അസം സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ സംരക്ഷിത വനമേഖലയെ നാശത്തിൽ നിന്നും കൈയേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയിൽ പോകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
വനം നശിപ്പിച്ചുള്ള റോഡ് നിർമാണവും കൃഷിയും അംഗീകരിക്കാനാവില്ല. കൈയേറ്റത്തിലൂടെ സംസ്ഥാനത്തിെൻറ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ മിസോറമിന് കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.