അസം മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കുന്നത് തടയണം –അർശദ് മദനി
text_fieldsന്യൂഡൽഹി: അസമിൽ ലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ പിന്തിരിയണമെന്ന് ജംഇയ്യതുൽ ഉലമായേ ഹിന്ദ് പ്രസിഡൻറ് മൗലാന അർശദ് മദനി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അസം ഹൈകോടതി വിധി കാണിച്ചാണ് അസമിൽ ജനിച്ചവരെ പുറത്താക്കാനുള്ള നീക്കം നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അസം ഉടമ്പടി പ്രകാരം പ്രശ്നപരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ബംഗ്ലാദേശിൽനിന്നുള്ള മുസ്ലിം, ഹിന്ദു കുടിയേറ്റക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വിവേചനരഹിതമായി പുറത്താക്കണം. മോദി സർക്കാർ അധികാരമേറ്റശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുകയാണ്.
മുത്തലാഖ് വിഷയത്തിൽ മോദി സർക്കാറുമായി സംഘടനയിലെ മഹ്മൂദ് മദനി വിഭാഗം യോജിക്കുന്നുവെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അർശദ് മദനി പറഞ്ഞു. ജംഇയ്യതിെൻറ ഒരു വിഭാഗം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.