പൗരത്വപ്പട്ടികയിലെ അപാകത പരിഹരിക്കാൻ നടപടി തുടങ്ങിയില്ല
text_fieldsഗുവാഹതി: അസമിൽ പ്രസിദ്ധപ്പെടുത്തിയ ദേശീയ പൗരത്വപ്പട്ടികയിലെ (എൻ.ആർ.സി) അപാകത പരിഹരിക്കാനുള്ള അപേക്ഷാ ഫോറങ്ങൾ ഇനിയും ലഭ്യമാക്കാത്തതിൽ ജനങ്ങൾക്ക് ആശങ്ക. പട്ടികയിലെ അപാകത തിരുത്തുന്നതിനും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി എൻ.ആർ.സി സേവ കേന്ദ്രങ്ങൾ വഴി ആഗസ്റ്റ് ഏഴു മുതൽ ഫോമുകൾ ലഭ്യമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഇതിനായി കേന്ദ്രത്തിൽ കയറിയിറങ്ങുന്ന ജനത്തിന് നിരാശയായിരുന്നു ഫലം. എൻ.ആർ.സി അധികൃതർ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകുന്നുമില്ല.
ആഗസ്റ്റ് 16 മുതൽ ഫോറങ്ങൾ ലഭ്യമാകുമെന്നാണ് ചില ഉേദ്യാഗസ്ഥർ പറയുന്നത്. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 28 വരെ കേന്ദ്രങ്ങളിൽ ഫോറങ്ങൾ സ്വീകരിക്കും. 2015 ആഗസ്റ്റ് 31 വരെ അപേക്ഷിച്ചവർക്കാണ് ഇപ്പോൾ തിരുത്തലുകൾക്ക് അവസരം നൽകുന്നത്.
മുൻ അസം മുഖ്യമന്ത്രി സൈദ അൻവറ െതെമൂർ, മുൻ രാഷ്ട്രപതി ഫക്റുദ്ദീൻ അലി അഹ്മദിെൻറ ബന്ധുക്കൾ തുടങ്ങിയവർക്കും തിരുത്തലുകൾ വരുത്താൻ കഴിയാത്തതിനാൽ പട്ടികക്ക് പുറത്താണ്. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം, 2018 ഡിസംബർ 31 വരെ പട്ടിക പുതുക്കൽ നപടികൾക്കായി കേന്ദ്രസർക്കാർ 1220 കോടി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.