Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​സം പൗ​ര​ത്വ​...

അ​സം പൗ​ര​ത്വ​ പ്രശ്നം: ലോക്സഭയിൽ കോൺഗ്രസിന്‍റെ അടിയന്തര പ്രമേയം

text_fields
bookmark_border
അ​സം പൗ​ര​ത്വ​ പ്രശ്നം: ലോക്സഭയിൽ കോൺഗ്രസിന്‍റെ അടിയന്തര പ്രമേയം
cancel

ന്യൂഡൽഹി: അ​സ​മിൽ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​കയിൽ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്ത്. ഈ വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം.പി അധിർ രഞ്ജൻ ചൗധരിയാണ് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസും സമാന വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. 

ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​കയിൽ നിന്ന് 40 ലക്ഷം അസം സ്വദേശികൾ ഒഴിവാക്കപ്പെട്ട സംഭവം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ കോൺഗ്രസ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഗൗരവമേറിയ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ തന്നെ എതിർവാദവുമായി ബി.െജ.പി രംഗത്തുണ്ട്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്‍റെ വിഡിയോ ബി.ജെ.പി ട്വിറ്ററിലൂടെ വീണ്ടും പുറത്തുവിട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresslok sabhamalayalam newsAssam NRCNational Register of CitizensRahul Gandhi
News Summary - ASSAM NRC: Congress Adjournment motion in Lok Sabha -India News
Next Story