അസം പൗരത്വപ്പട്ടിക: മേഘാലയ, നാഗലാന്‍റ് അതിർത്തികളിൽ പരിശോധന ശക്തം
text_fieldsഗുവാഹത്തി: പൗരത്വപ്പട്ടിക പുറത്തു വന്നതിന് പിന്നാലെ അസമിന്‍റെ അയൽ സംസ്ഥാനമായ മേഘാലയയുടെ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി. അനധികൃത വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനാണ് അസമിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നത്. ഗുവാഹത്തി-ഷില്ലോങ് പാതയിൽ ബിർനിഹട്ടിലാണ് പൊലീസ് നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താൻ ഒൗട്ട്പോസ്റ്റ് സ്ഥാപിച്ചത്.
സ്വകാര്യ, ടാക്സി അടക്കം എല്ലാ വാഹനങ്ങളും തടഞ്ഞു നിർത്തുന്ന പൊലീസ് യാത്രക്കാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമാണ് യാത്രാനുമതി നൽകുന്നത്. അസം-മേഘാലയ സംസ്ഥാനങ്ങൾ അതിർത്തികളിൽ ഏഴിടത്ത് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
മേഘാലയയിൽ വളരെ സ്വാധീനമുള്ള സംഘടനയായ ഖാസി സ്റ്റുഡന്‍റ്സ് യൂണിയൻ (കെ.എസ്.യു) പരിശോധനയിൽ പൊലീസിനെ സഹായിക്കുന്നുണ്ട്. അസമുമായി അതിർത്തി പങ്കിടുന്ന മൂന്നു ജില്ലകളിൽ കെ.എസ്.യു ചെക് പോയിന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. മേഘാലയ കൂടാതെ നാഗലാന്‍റും അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അസമുമായി അതിർത്തി പങ്കിടുന്ന എല്ലായിടത്തും പ്രത്യേക ചെക് പോയിന്‍റുകൾ ഒരുക്കിയിട്ടുണ്ട്.
ജൂലൈ 30ന് പ്രസിദ്ധീകരിച്ച അസമിലെ കരടു പൗരത്വപ്പട്ടിക പ്രകാരം 40 ലക്ഷം പേരാണ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.