പൗരത്വപ്പട്ടിക: പുറത്തായതുകൊണ്ടു മാത്രം വിദേശികളാകില്ലെന്ന് മന്ത്രാലയം
text_fieldsന്യൂഡൽഹി: അസമിലെ അന്തിമ ദേശീയ പൗരത്വപ്പട്ടികയിൽനിന്ന് (എൻ.ആർ.സി) പുറത്തായവർക ്ക് അപ്പീൽ നൽകാനുള്ള സംവിധാനമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയി ച്ചു. എൻ.ആർ.സിയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് അവരുടെ പരാതി വിദേശികൾക്കായുള്ള ട്രൈബ്യൂണലിൽ അവതരിപ്പിക്കാം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച നടന്ന യോഗത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവൽ പങ്കെടുത്തു.
ചട്ടപ്രകാരം വിദേശികൾക്കായുള്ള ട്രൈബ്യൂണലിന് മാത്രമാണ് ഒരാളെ വിദേശിയായി പ്രഖ്യാപിക്കാനാകുകയെന്ന് മന്ത്രാലയം അറിയിച്ചു. അതിനാൽ, എൻ.ആർ.സിയിൽ പേരില്ല എന്നതിന് അയാൾ വിദേശിയാണ് എന്ന് അർഥമില്ല. ജനങ്ങളുടെ സൗകര്യം പരിഗണിച്ച് അനുയോജ്യമായ സ്ഥലങ്ങളിൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കും. എൻ.ആർ.സിയിൽനിന്ന് പുറത്തായവർക്ക് നിയമസഹായം നൽകാൻ സംസ്ഥാന സർക്കാർ സംവിധാനമൊരുക്കും. പുറത്തായവർക്കെല്ലാം നിശ്ചിതസമയത്തിനുള്ളിൽ അപ്പീൽ നൽകാനാകാത്ത സാഹചര്യമുണ്ടാകും എന്നതിനാൽ, അപ്പീൽ സമയപരിധി 120 ദിവസമാക്കുമെന്നും അറിയിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.