Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right12കാരിയെ ബലാത്സംഗം...

12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ; പത്താം ക്ലാസുകാർ അറസ്​റ്റിൽ

text_fields
bookmark_border
12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ; പത്താം ക്ലാസുകാർ അറസ്​റ്റിൽ
cancel

തേസ്​പൂർ: അസമിൽ ബലാത്സംഗത്തിനിരയായ 12 വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴു പത്താം ക്ലാസ്​ വിദ്യാർഥികൾ പിടിയിൽ. 12 വയസുകാരിയെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ്​ കണ്ടെത്തിയത്​.

ആസാമിലെ ബിസ്വനാഥ്​ ജില്ലയിൽ ചക്​ല ഗ്രാമത്തിൽ വെള്ളിയാഴ്​ചയാണ് സംഭവം​. വെള്ളിയാഴ്​ച പരീക്ഷ കഴിഞ്ഞെത്തിയ പത്താം ക്ലാസ്​ വിദ്യാർഥികളിലൊരാൾ പാർട്ടിയുണ്ടെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക്​ വിളിക്കുകയായിരുന്നു.

ശേഷം വിദ്യാർഥികൾ ചേർന്ന്​ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. തുടർന്ന്​ രാത്രി പെൺകുട്ടിയെ വീടിന്​ സമീപത്തെ കാട്ടിലെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി​ പൊലീസ്​ പറഞ്ഞു. ശനിയാഴ്​ചയാണ്​ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam newsindia newsAssam rape
News Summary - Assam Rape 12year old gangraped hanged from tree -India news
Next Story