അസമിെല സ്ഫോടന പരമ്പര: എൻ.ഡി.എഫ്.ബി തലവൻ ഉൾപ്പെടെ പത്ത് പേർക്ക് ജീവപര്യന്തം
text_fieldsഗുവാഹതി: അസമിൽ 88 പേർ കൊല്ലപ്പെട്ട സ്ഫോടനപരമ്പര കേസിൽ നാഷനൽ ഡെമോക്രാറ്റിക് ഫ്രൻഡ് ഒാഫ് ബോഡോലാൻഡ് (എൻ.ഡി.എഫ്.ബി) തലവൻ രഞ്ജൻ ഡൈമരി ഉൾപ്പെടെ 10 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. സി.ബി.െഎ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ബാക്കി നാലുപേർ നേരത്തെ വിധിച്ച തടവ് ശിക്ഷയും പിഴയും അടക്കണം.
സി.ബി.െഎ പ്രത്യേക ജഡ്ജി അപരേഷ് ചക്രബർത്തിയാണ് ശിക്ഷ വിധിച്ചത്. 2008 ഒക്ടോബർ 30ന് ഗുവാഹതി, കോക്രജാർ, ബൊൻഗായ്ഗാവ്, ബർപെട്ട എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 88 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അസം പൊലീസിൽനിന്ന് സി.ബി.െഎ ഏറ്റെടുത്ത കേസിൽ 22 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഏഴുപേർ ഇപ്പോഴും ഒളിവിലാണ്.
2011ൽ വിചാരണ തുടങ്ങിയ കേസ് 2017ലാണ് അതിവേഗ കോടതിയിലേക്ക് മാറ്റിയത്. ഡൈമരിയയെ 2010ൽ ബംഗ്ലാദേശിൽനിന്നാണ് അറസ്റ്റ്ചെയ്തത്. ഗുവാഹതി സെൻട്രൽ ജയിലിലായിരുന്ന ഡൈമരിയയെ 2013ൽ ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു. ഇദ്ദേഹം ഒഴികെയുള്ള മറ്റു പ്രതികളെല്ലാം ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.