Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം എം.എൽ.എ കോവിഡ്​...

അസം എം.എൽ.എ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
Leho Ram Boro
cancel

ഗുവാഹത്തി: അസം എം.എൽ.എ കോവിഡ്​ ബാധിച്ച്​ മരിച്ചു. തമുൽപുർ എം.എൽ.എയായ ലേഹോ രാം ബോറോയാണ്​ ശനിയാഴ്​ച രാവിലെ മരിച്ചത്​.

കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഗുവാഹത്തി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അ​ദ്ദേഹം.

എം.എൽ.യുടെ മരണവിവരം ബോഡോ​ലാൻഡ്​ ടെറിറ്റോറിയൽ കൗൺസൽ ചീഫ്​ എക്​സിക്യൂട്ടീവ്​ മെമ്പറും യുനൈറ്റഡ്​ പീപ്പിൾസ്​ പാർട്ടി ലിബറൽ പ്രസിഡൻറുമായ പ്രമോദ്​ ബോറോ സ്​ഥിരീകരിച്ചു.

യുനൈറ്റഡ്​ പീപ്പിൾസ്​ പാർട്ടി ലിബറൽ ടിക്കറ്റിലാണ്​​ അദ്ദേഹം നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ദിവസങ്ങൾക്ക്​ മുമ്പാണ്​ ലേഹോ രാം ബോറോക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ആശുപത്രിയി​ൽ കോവിഡ്​ ചികിത്സയിൽ തുടരുന്നതിനിടെ സ്​ട്രോക്കും ഉണ്ടായി. തുടർന്ന്​ മരണം സഥിരീകരിക്കുകയായിരുന്നു.

മേയ്​ 26ന്​ ബോഡോലാൻഡ്​ പീപ്പിൾസ്​ ഫ്രണ്ട്​ എം.എൽ.എയായ ​മജേന്ദ്ര നർസാരി കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. അസമിലെ ഗോസയ്​ഗോൺ മണ്ഡലം എം.എൽ.എയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam​Covid 19Covid DeathTamulpur MLALeho Ram Boro
News Summary - Assam Tamulpur MLA Leho Ram Boro dies of Covid19
Next Story