ബംഗാളിൽ കോവിഡ് കേസുകൾ വർധിച്ചു; അസം അതിർത്തിയിൽ അതീവ ജാഗ്രത
text_fieldsഗുവാഹത്തി: പശ്ചിമ ബംഗാളിൽ കോവിഡ് 19 കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ അതിർത്തിയിൽ ജാഗ്രത ശക്തമാക്കി അസം സർക്കാർ. ബംഗാളുമായി അതിർത്തി പങ്കിടുന്ന ധുരി, കൊക്രാജർ എന്നീ ജില്ലകളോട് ഇതുമായി ബന്ധപ്പെട്ട് കർശന ജാഗ് രത പുലർത്താനും അസം സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
അതിർത്തി പ്രദേശങ്ങളിൽ സർക്കാർ നിരീക്ഷണം നടത്തുന്നത ായി ആരോഗ്യമന്ത്രി ഡോ. ഹിമാന്ദ ബിശ്വ ശർമ അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയർ ന്നിട്ടുണ്ട്. രോഗമുള്ള ഒരാളും അവിടെ നിന്ന് നമ്മുടെ സംസ്ഥാനത്തേക്ക് വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തിനകത്ത് യാത്രാനുമതി നല്‍കുമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. മൂന്നുദിവസത്തേക്കാണ് അനുമതി നല്‍കുക. ഉപാധികളോടെയുള്ള യാത്രാനുമതിക്കായി ഒരുലക്ഷത്തോളം പേര്‍ക്ക് പാസ് നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാറിെൻറ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് യാത്രാനുമതി നല്‍കുക. അപേക്ഷ പരിശോധിച്ചതിന് ശേഷം അതത് ജില്ലാ ഭരണകൂടമായിരിക്കും പാസ് അനുവദിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ 25, 26, 27 ദിവസങ്ങളില്‍ പാസ് ലഭിച്ചവര്‍ക്ക് തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍, രോഗികള്‍ എന്നിവര്‍ക്കാണ് പാസ് അനുവദിച്ചിരിക്കുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെയും സംസ്ഥാനത്തിനകത്തുള്ള സ്വന്തം നഗരങ്ങളിലേക്ക് മടങ്ങാന്‍ അനുവദിച്ചിട്ടുണ്ട്. സ്വന്തമായി കാറുള്ള 51,000ത്തിലധികം ആളുകള്‍ക്ക് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാന്‍ പാസ് നല്‍കിയിട്ടുണ്ട്. സ്വന്തം വാഹനമില്ലാത്ത 41,000 പേര്‍ക്കും പാസ് അനുവദിച്ചിട്ടുണ്ട്. അവര്‍ക്കായി അസം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സൗജന്യ സര്‍വിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.