അസമിൽ മദ്യ വില കുറയും; നികുതി വെട്ടിക്കുറച്ചത് ഉത്സവ സീസൺ മുന്നിൽ കണ്ട്
text_fieldsഗുവാഹത്തി: സർക്കാറിന്റെ വരുമാന നഷ്ടത്തെ തുടർന്ന് അസമിൽ മദ്യത്തിന്റെ വില സെപ്റ്റംബർ ഒന്നു മുതൽ കുറക്കാൻ തീരുമാനം. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ, ബ്രാണ്ടി, റം, റെഡി- തുടങ്ങി വിവിധ തരം ലഹരിപാനീയങ്ങളുടെ പരസ്യ മൂല്യനികുതി ക്രമീകരണത്തെ തുടർന്നാണ് നടപടിയെന്ന് ആഗസ്ത് 17ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ അസം എക്സൈസ് വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ വരുമാനം കൂട്ടാനായി സംസ്ഥാന സര്‍ക്കാര്‍ മദ്യവില വര്‍ധിപ്പിച്ചിരുന്നു. മദ്യത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റം കാരണം ദിവസവും മദ്യം ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും അവർ കുറഞ്ഞ ഗ്രേഡ് മദ്യത്തിലേക്ക് മാറുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.
അസമിന്റെ സാമ്പത്തിക ഘടനയിൽ മദ്യ നികുതിയുടെ പ്രധാന പങ്ക് കണക്കിലെടുത്താണ് മാർച്ചിൽ സംസ്ഥാന വരുമാനം വിലവർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് പുതിയ ക്രമീകരണം.
360 രൂപക്കും 500 നും ഇടയിൽ പരമാവധി റീട്ടെയിൽ വിലയുള്ള ആഡംബര ബ്രാൻഡുകൾക്ക് 750 മില്ലി ബോട്ടിലിന് 166 രൂപ വിലയിടിവ് അനുഭവപ്പെടും. അതുപോലെ, 500 രൂപക്കും 700 നും ഇടയിൽ വിലയുള്ള വലിയ ബ്രാൻഡുകൾക്ക് 750 മില്ലി ബോട്ടിലിന് 214 രൂപ കുറയും.
അതേസമയം, ഉത്സവകാലത്ത് മദ്യവില്‍പനയുടെ തോത് കൂട്ടി വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസം സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.