എല്ലാ നിയന്ത്രണങ്ങളും നീക്കാനൊരുങ്ങി അസം; ജീവിതം സാധാരണ നിലയിലേക്ക്
text_fieldsഗുവാഹത്തി: ഫെബ്രുവരി 15ഓടെ സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. രണ്ടാഴ്ചക്കിടെ കോവിഡ് കേസുകളിൽ ക്രമാതീതമാായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ നീക്കുമെങ്കിലും മാസ്ക്, സാനിറ്റൈസർ ഉപയോഗം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഒഴിവാക്കും. സിനിമാ ശാലകൾ, ഷോപ്പിങ് മാളുകൾ എന്നിവക്ക് പൂർണ്ണമായി പ്രവർത്തിക്കാം. രണ്ട് വാക്സിനുകൾ സ്വീകരിച്ച എല്ലാവർക്കും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാം.
പരീക്ഷകളും മജുലി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അടുത്ത രണ്ട് മാസത്തിനുള്ളിൽ നടക്കും. പരീക്ഷകൾ ആരംഭിക്കുന്നതിന് മുമ്പ് യോഗ്യരായ വിദ്യാർഥികൾ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാനത്തെ എട്ടാം ക്ലാസ്സ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓഫ്ലൈൻ ക്ലാസുകൾ പിൻവലിച്ചു. ഒമ്പത് മുതൽ മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫ് ലൈൻ ക്ലാസുകളിൽ പങ്കെടുക്കാം.
256 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം പ്രതിദിനം 8000 കേസുകൾ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 20ന് 8339 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇതുവരെ 7.2 ലക്ഷം പേർക്കാണ് അസമിൽ രോഗബാധയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.