Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 7:00 PM GMT Updated On
date_range 8 March 2019 7:00 PM GMTഅസമിലെ വോട്ടവകാശ നിഷേധം: തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: അസമിലെ വിവിധ വിഭാഗങ്ങൾക്ക് പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്ന വിഷയത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി മാർച്ച് 12ന് ഹാജരാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നേരത്തേ ഇൗ വിഷയത്തിൽ നോട്ടീസ് അയച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷനെ പ്രതിനിധാനം ചെയ്ത് ആരുമെത്തിയില്ല. ഇൗ സാഹചര്യത്തിലാണ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയത്. പൗരത്വപ്പട്ടികയുടെ കരടിൽ പേരുള്ള പലരുടെയും പേര് വോട്ടർ പട്ടികയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story