Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്തുവർഷത്തിനിടെ യുവതി...

പത്തുവർഷത്തിനിടെ യുവതി ഒളിച്ചോടിയത്​ 25 പ്രാവശ്യം; തിരിച്ചുവന്നാൽ സ്വീകരിക്കാമെന്ന്​ ഭർത്താവ്​

text_fields
bookmark_border
love affair
cancel

ന്യൂഡൽഹി: അസമിലെ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വീടുവിട്ട്​ ഒളിച്ചോടിയത്​ 25 തവണ. എങ്കിലും യുവതി തിരിച്ചു​വന്നാൽ സ്വീകരിക്കാൻ ഒരുക്കമാണെന്ന്​ ഭർത്താവ്​ അറിയിച്ചു. ഇന്ത്യടുഡേയാണ് ​ ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധപ്പെടുത്തിയത്​.

മധ്യ ആസാമിലെ ദിങ്​ ലകർ ഗ്രാമത്തിലെ യുവതിയാണ്​ 25 പ്രാവശ്യം ഒളിച്ചോടിയത്​. ഇവർക്ക്​ മൂന്നുമക്കളുണ്ട്​. വ്യത്യസ്​തരായ പുരുഷൻമാർക്കൊപ്പം ഒളിച്ചോടുകയും കുറിച്ചുദിവസം കഴിയു​േമ്പാൾ തിരിച്ചുവരികയും ചെയ്യുന്നതാണ്​ ഇവരുടെ രീതിയെന്ന്​ ഭർത്താവിന്‍റെ പിതാവ്​ പറഞ്ഞു. ഇത്തവണ ആരുടെ കൂടെയാണ്​ ഒളിച്ചോടിയത്​ എന്ന്​ തങ്ങൾക്കറിയില്ലെന്നും ഭർത്താവിന്‍റെ പിതാവ്​ പ്രതികരിച്ചു.

യുവതി പ്രദേശത്തെ ഒരാളുടെ കൂടെ ഒളിച്ചോടിയതായാണ്​ അയൽവാസികൾ പറയുന്നത്​​. ഇത്​ 25ാം തവണയാണ്​ യുവതി ഇങ്ങനെ ചെയ്യുന്നതെന്നും​ പ്രദേശവാസികൾ പറഞ്ഞു​. ഇവരുടെ ഭർത്താവ്​ ഡ്രൈവറായി ജോലി ചെയ്യുകയാണ്​. മൂന്ന്​ മാസം പ്രായമുള്ള കുട്ടിയെയും 22,000 രൂപയും ആഭരണങ്ങളും എടുത്താണ്​ ഭാര്യ വീടുവിട്ടതെന്ന്​ ഭർത്താവ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam
Next Story