ജോലി തേടിയെത്തിയ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
text_fieldsകോയമ്പത്തൂർ: ജോലി തേടിയെത്തിയ അസം സ്വദേശിനിയായ 22കാരിയെ ആറംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. തിരുപ്പൂർ പല്ലടം രാജു (23), അൻപുശെൽവൻ (22), കാളിവേലംപട്ടി കവിൻകുമാർ (20) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി പല്ലടം കുങ്കുമപാളയം രാജേഷ്കുമാർ ഉൾപ്പെടെ മൂന്ന് പ്രതികളെ തിരയുന്നതായി തിരുപ്പൂർ എസ്.പി ദിഷ മിത്തൽ അറിയിച്ചു.
സെപ്റ്റംബർ 28നായിരുന്നു സംഭവം. അസം ഡാറങ് സ്വദേശിനിയായ പെൺകുട്ടി കോയമ്പത്തൂരിലാണ് താമസിക്കുന്നത്. തിരുപ്പൂരിലെ വസ്ത്ര നിർമാണ യൂനിറ്റിൽ ജോലി തേടി ആദ്യം രാജേഷ്കുമാറിനെയാണ് സമീപിച്ചത്. ഇയാൾ പിന്നീട് പെൺകുട്ടിയെ പല്ലടത്തിലേക്ക് വിളിപ്പിച്ച് സുഹൃത്തുക്കളൊന്നിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിക്ക് ശീതളപാനീയത്തിൽ മദ്യംകലർത്തി നൽകിയിരുന്നതായും പരാതിയുണ്ട്.
സംഘത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. അറസ്റ്റിലായ മൂവരെയും പല്ലടം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.