ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; യുവതി അറസ്റ്റിൽ
text_fieldsഗുവാഹത്തി: അസമിൽ കാമുകനൊപ്പം കഴിയാൻ വേണ്ടി ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഇരുവരെയും കൊന്ന് കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് സമീപ സംസ്ഥാനമായ മേഘാലയയിൽകൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു.
ബന്ദാന കാലിത എന്ന യുവതിയും കാമുകൻ ധൻജിര് ദേകയും സുഹൃത്ത് അരൂപ് ദാസുമാണ് കേസിൽ അറസ്റ്റിലായത്. ബന്ദാനയുടെ ഭർത്താവ് അമരേന്ദ്ര ഡെ, അമ്മ ശങ്കരി ഡെ എന്നിവരാണ് ഏഴ് മാസം മുമ്പ് കൊല്ലപ്പെട്ടത്. ഇവരെ കൊന്ന ശേഷം ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ദാന നൂൺമതി പൊലീസ് സറ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം അമരേന്ദ്രയുടെ ബന്ധു മറ്റൊരു പരാതി നൽകുകയും അതിൽ അമരേന്ദ്രയുടെ ഭാര്യക്ക് നേരെ സംശയമുന്നയിക്കുകയും ചെയ്തു. തുടർന്ന് വീണ്ടും അന്വേഷണം നടത്തുകയും ഇവരെ ചോദ്യം ചെയ്തതിലൂടെ കൊലപാതകം തെളിയുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം പോളിത്തീൻ ബാഗിൽ പാക്ക് ചെയ്ത് മേഘാലയയിലെ കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. അവിടെ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.