രാജീവ് ഗാന്ധി വധം; പ്രതികളുടെ മോചനം ഗവർണർ രാഷ്ട്രപതിക്ക് വിട്ടതിൽ വിവാദം
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന തമിഴ്നാട് സർക്കാറിെൻറ പ്രമേയത്തിന്മേൽ ഗവർണർ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത് വിവാദമാവുന്നു. ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രപതിയുടെ പരിഗണനക്കുവിട്ടതോടെ പ്രതികളുടെ ജയിൽമോചനം വൈകുമെന്ന് ഉറപ്പായി. ഒരു വിഭാഗം നിയമജ്ഞരും ഗവർണറുടെ നടപടിയെ വിമർശിച്ച് രംഗത്തുവന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും തമിഴ് സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത് ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികളെ വെട്ടിലാക്കി. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഒളിച്ചുകളിയാണിതിന് പിന്നിലെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി രാഷ്ട്രപതിയെ കാണണമെന്നും ഡി.എം.കെ എം.പിമാർ കൂടെ വരാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി മാർഗനിർദേശ പ്രകാരം എ.ജി പേരറിവാളൻ ഉൾപ്പെടെ കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനുള്ള തമിഴ്നാട് മന്ത്രിസഭ പാസാക്കിയ ശിപാർശ 2018 സെപ്റ്റം. 11ന് ഗവർണർ ബൻവാരിലാൽ പുരോഹിതിന് അയച്ചിരുന്നു. എന്നാൽ, ഇതിന്മേൽ രണ്ടുവർഷത്തിലധികം തീരുമാനമെടുക്കാതെ ഗവർണർ വൈകിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.