'പീഡനം, ഷോക്കടിപ്പിക്കൽ, ബലാത്സംഗ ഭീഷണി....' യു.പി പൊലീസിെൻറ ക്രൂരത വിവരിച്ച് കുടുംബം
text_fieldsലഖ്നേ: ഉത്തർ പ്രദേശ് പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് നടത്തിയ ക്രൂര പീഡന അനുഭവം പങ്കുവെച്ച് കുടുംബം രംഗത്തെത്തി. ഈ വർഷം മെയ് 20 നായിരുന്നു അജ്ഞാതരായ രണ്ട് പെൺകുട്ടികളുടെ മൃതദേഹം ഖൈരാനക്ക് സമീപത്തെ ജഗൻപൂർ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട പെൺകുട്ടികളുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂൺ ഏഴാം തിയതി ഖുർഗാൻ ഗ്രാമത്തിലെ ഹാഷിം അലിയുടെ വീടിന് മുന്നിലാണ് പൊലീസ് ജീപ്പ് വന്ന് നിന്നത്. ഹാഷിമിനെയും മകൾ നിദയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
'അവർ എന്നെയും പിതാവിനെയും അടിച്ചു. മരിച്ച പെൺകുട്ടികളെ ഞാൻ കണ്ടതായി കള്ള മൊഴി കൊടുക്കാനും അല്ലാത്ത പക്ഷം തന്നെ ജയിലിലടക്കുമെന്നും അവർ പറഞ്ഞു. അവിടെ വെച്ച് ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടേക്കാമെന്നും അവർ പറയുകയുണ്ടായി' -18കാരി 36 മണിക്കൂർ സമയത്തെ പൊലീസ് സ്േറ്റഷൻ അനുഭവം വിവരിച്ചു. കേസ് പോലും ചാർജ് ചെയ്യാതെയായിരുന്നു പൊലീസിെൻറ പീഡനം.
ജൂലൈ 18ന് വീണ്ടുമെത്തിയ പൊലീസ് ഇക്കുറി ഹാഷിം, ഭാര്യ ഷാസിയ, മറ്റൊരു മകളായ സാദഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് വാഹനങ്ങളിലായെത്തിയ പൊലീസിനെ കണ്ട് ഭയന്ന് വീട്ടിലെ സ്ത്രീകൾ വാതിലടച്ചെു. എന്നാൽ വാതിൽ തകർത്ത് അകത്ത് കടന്നായിരുന്നു പൊലീസിെൻറ വരവ്.
ഖൈരാന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിന് മുമ്പ് തങ്ങളെ മർദ്ദിച്ചതായി ബോട്ടണിയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന 21കാരിയായ സദഫ് പറഞ്ഞു. 'അവർ ഞങ്ങളെ ഇലക്ട്രിക് ഷോക്കേൽപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വൈകീട്ട് അഞ്ചുമണി സമയത്ത് ഞങ്ങളെ മൊഴി രേഖപ്പെടുത്തിയെങ്കിലും അർധരാത്രി വരെ ഞങ്ങളെ കസ്റ്റഡിയിൽ പാർപ്പിച്ചു' -സദഫ് പറഞ്ഞു. പൊലീസിെൻറ ക്രൂരത വിവരിക്കാൻ സാധിക്കാത്തതാണെന്നും ഇലക്ട്രിക് ഷോക്കിന് പുറമെ അടിയേറ്റ തെൻറ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചതായും അവർ വിവരിച്ചു.
സഹോദരി നിദയോടെന്ന പോലെ തന്നോടും മരിച്ച പെൺകുട്ടികളെ കുടുംബത്തിന് അറിയാമെന്ന് സമ്മതിക്കാൻ വേണ്ടി നിർബന്ധിച്ചതായി സദഫ് പറഞ്ഞു. കുടുംബത്തിന് ക്രൂര പീഡനം ഏൽക്കേണ്ടി വന്നതായി ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ ജൂലൈ 22ന് സാക്ഷ്യപ്പെടുത്തി.
പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ദിനേഷ് ശർമ, ദേശീയ മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ഡി.ജി.പി എന്നിവർക്ക് ഹാഷിം പരാതി നൽകിയിരുന്നു.
സംഭവത്തിൽ ഏഴുദിവസത്തിനകം വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് വനിത കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. ആഗസ്റ്റിലും സമാനമായ രണ്ട് കത്തുകൾ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. മനുഷ്യാവകാശ കമീഷൻ അയച്ച കത്തുകൾക്കും അതേ ഗതിയായിരുന്നു.
മാധ്യമപ്രവർത്തകർ ശ്യാംലി പൊലീസ് സൂപ്രണ്ട് നിത്യാനന്ദ റായ്യുമായി ബന്ധപ്പെട്ടപ്പോൾ മനുഷ്യാവകാശ കമീഷന് മറുപടി നൽകിയതായി പറഞ്ഞു. എന്നാൽ കേസിനെ കുറിച്ച് കുടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ഡിസംബർ രണ്ടിന് റായ്ക്ക് പകരം സുകൃതി മാധവ് എസ്.പിയായി നിയമിതനായി. മാധവുമായി മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ നേരത്തെ നടത്തിയ അന്വേഷണങ്ങളിൽ ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നായിരുന്നു മറുപടി.
ഹാഷിമിെൻറ വീട്ടിൽ റെയ്ഡ് നടത്തിയ യശ്പാൽ ധാമയെന്ന പൊലീസുകാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ഇതിനെതിരെ കോടതിയെ സമീപിക്കാനെരുങ്ങുകയാണ് ഹാഷിം. പൊലീസുകാരുടെ പീഡനത്തിനിരായി ശരീരത്തിലേറ്റ പരിക്കുകളുടെ ചിത്രങ്ങൾ സഹിതമാണ് കുടുംബം പരാതി നൽകിയത്. ഹാഷിമിെൻറ ബന്ധുവിനെയാണ് കേസിൽ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
ഇയാളെ മോചിപ്പിക്കുന്നതിനായി പൊലീസ് ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തെൻറ പോത്തിനെയും ആകെയുള്ള സമ്പാദ്യങ്ങളും ചേർത്ത് പണം നൽകിയെങ്കിലും പെൺകുട്ടികളുടെ മരണത്തിെൻറ ഉത്തരവാദിത്വം തങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഹാഷിം പറഞ്ഞു.
അവലംബം: ന്യൂസ്ലേൻട്രി.കോം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.