പുതിയ നിയമസഭകൾക്ക് 'പ്രായം കൂടുന്നു'
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പു കഴിഞ്ഞ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ നിയമസഭ സാമാജികരിൽ പ്രായമായവരുടെ എണ്ണത്തിൽ വർധന. 2017ൽ ഈ സംസ്ഥാനങ്ങളിൽ 55 വയസ്സിന് താഴെയുള്ളവർ 64.7 ശതമാനമായിരുന്നെങ്കിൽ ഇത്തവണ അത് 59.5 ശതമാനമായി താഴ്ന്നു. അതേസമയം, മൂന്നു നിയമസഭകളിലും വനിത അംഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
യു.പിയിൽ കാലാവധി കഴിഞ്ഞ സഭയിൽ 42 വനിത അംഗങ്ങളായിരുന്നുവെങ്കിൽ ഇപ്പോഴത് 47 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ അഞ്ചിൽനിന്ന് എട്ടായി. മണിപ്പൂർ സഭയിൽ രണ്ടിൽനിന്ന് നാലായി. 70 അംഗ ഉത്തരാഖണ്ഡ് സഭയിൽ 55 വയസ്സിനു താഴെയുള്ളവർ 2017ൽ 61 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ 51 ആയി ചുരുങ്ങി. മണിപ്പൂരിൽ ഇത് 71.7ൽനിന്ന് 55 ശതമാനവുമായി. യു.പി സഭയിൽ ബിരുദമെങ്കിലുമുള്ളവരുടെ ശതമാനം 72.7ൽനിന്ന് 75.9 ആയി ഉയർന്നിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഇത് 77ൽനിന്ന് 68 ആയി കുറഞ്ഞിരിക്കുകയാണ്. മണിപ്പൂരിലും ഇക്കാര്യത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 403 അംഗ യു.പി സഭയിൽ ഒമ്പതു പാർട്ടികളാണുള്ളത്. ഉത്തരാഖണ്ഡിൽ മൂന്നും മണിപ്പൂരിൽ ആറും പാർട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.