നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഏഴു സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ തുടങ്ങി. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കാണ് ജൂലൈ 10ന് വോട്ടെടുപ്പ് നടന്നത്.
ബിഹാർ, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒരു സീറ്റിലും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും ഹിമാചൽ പ്രദേശിലെ മൂന്ന് സീറ്റുകളിലും ഉത്തരാഖണ്ഡിലെ നാല് സീറ്റുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല, ഹിമാചൽ പ്രദേശിലെ ഡെഹ്‌റ, ഹാമിർപൂർ, നലഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂർ, പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമർവാര എന്നിവയാണ് തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ. മിക്ക സീറ്റുകളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് മത്സരം. കൂടാതെ ടി.എം.സിയും ഡി.എം.കെയും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.