നിയമസഭ തെരഞ്ഞെടുപ്പ്; വാർ റൂമുകളുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനങ്ങളിൽ സംഘടന സംവിധാനം ശക്തിപ്പെടുത്താൻ കോൺഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വിജയമുറപ്പിക്കാനുള്ള തന്ത്രങ്ങൾക്കും പ്രചാരണത്തിനുമായി ‘യുദ്ധമുറികൾ’ (വാർ റൂമുകൾ) സജ്ജീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ചല്ലാ വംശി ചന്ദ് റെഡ്ഡിയെയും ഹരിയാനയിലേക്ക് നവീൻ ശർമയെയും ജമ്മു-കശ്മീരിലേക്ക് ഗോകുൽ ബുട്ടെയ്‌യെയും വാർ റൂം അധ്യക്ഷന്മാരായി നിയമിച്ചു. ശശികാന്ത് സെന്തിൽ ദേശീയ വാർ റൂം ചെയർമാനായി തുടരും. അഭിഷേക് മനു സിങ്‌വി ചെയർമാനായി നിയമ-മനുഷ്യാവകാശ-വിവരാവകാശ വിഭാഗവും പാർട്ടി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സൽമാൻ ഖുർഷിദ്, വിവേക് തൻഖ, ഹരിൻ റാവൽ, പ്രശാന്ത് സെൻ, ദേവദത്ത് കാമത്ത്, കെ.ടി.എസ്. തുളസി, വിപുൽ മഹേശ്വരി എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പുനഃസംഘടന.
ഇതിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടിവ് പാനലിൽ മുഹമ്മദ് അലി ഖാൻ സെക്രട്ടറിയാവും. അമൻ പൻവാർ, ഒമർ ഹോഡ, ഈഷാ ബക്ഷി, അർജുൻ ശർമ, നിശാന്ത് മണ്ഡല്, അമിത് ഭണ്ഡാരി, തരണ്ണും ചീമ, നിങ്കൊമ്പം ബുപേന്ദ മെയ്തേയ്, ലാൽനുൻഹ്‌ലൂയി റാൾട്ടെ, സ്വാതി ഡ്രൈക്ക് എന്നിവരുൾപ്പെടുന്നതാണ് എക്സിക്യൂട്ടിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.