നിയമസഭ തെരഞ്ഞെടുപ്പ്; സ്ത്രീ പ്രാതിനിധ്യം കൂടുതൽ ഛത്തിസ്ഗഢിൽ
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢ്, തെലങ്കാന, മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള സ്ത്രീ പ്രാതിനിധ്യത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ വർധന ഉണ്ടായപ്പോൾ രാജസ്ഥാനിൽ കുറഞ്ഞു. 21 ശതമാനം സ്ത്രീകളെ തെരഞ്ഞെടുത്ത ഛത്തിസ്ഗഢാണ് മുന്നിൽ. 90 അംഗ സഭയിലേക്ക് 19 വനിതകളാണ് ജയിച്ചത്. 10 പേർ കോൺഗ്രസ് അംഗങ്ങളും ഒമ്പതുപേർ ബി.ജെ.പി അംഗങ്ങളുമാണ്. 2018ൽ ഛത്തിസ്ഗഢ് നിയമസഭയിൽ 13 വനിത അംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 ശതമാനം മാത്രമായിരുന്നു കഴിഞ്ഞ സഭയിലെ സ്ത്രീ പ്രാതിനിധ്യം.
തെലങ്കാനയിൽ വനിതാ പ്രാതിനിധ്യം എട്ടു ശതമാനം മാത്രമാണ്. 119 അംഗ സഭയിലേക്ക് ആകെ 10 വനിതകളാണ് വിജയിച്ചത്. എങ്കിലും 2018നെ അപേക്ഷിച്ച് രണ്ടുപേർ അധികം ജയിച്ചു. മധ്യപ്രദേശിൽ 27 വനിതകളെയാണ് ഇത്തവണ വോട്ടർമാർ വിജയിപ്പിച്ചത്. 2013ൽ 30 വനിതകൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചരിത്രം മധ്യപ്രദേശിനുണ്ട്. എന്നാൽ, 2018ൽ 21 വനിതകൾ മാത്രമാണ് സഭയിൽ ഇടംനേടിയത്.
രാജസ്ഥാനിൽ 2018നെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യത്തിൽ കുറവാണ് ഉണ്ടായത്. 2018ൽ 24 ആയിരുന്ന വനിതാ എം.എൽ.എമാരുടെ എണ്ണം ഇത്തവണ 20 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.