ത്രിപുരയിൽ 400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും
text_fieldsഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷ ഉദ്യോഗസ്ഥർക്കും ബി.എസ്.എഫ് ജവാന്മാർക്കും പുറമെയായിരിക്കും ഈ സേന
അഗർത്തല: നിയമസഭ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ ത്രിപുരയിൽ 400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫെബ്രുവരി 16നാണ് 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. കേന്ദ്ര സായുധ പൊലീസ് സേനയുടെ 200 കമ്പനികൾ ഇൗയാഴ്ചതന്നെ പട്രോളിങ്, ഫ്ലാഗ് മാർച്ചുകൾ എന്നിവക്കായെത്തുമെന്ന് അസി. ഇൻസ്പെക്ടർ ജനറൽ ജ്യോതിഷ്മാൻ ദാസ് ചൗധരി പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷ ഉദ്യോഗസ്ഥർക്കും ബി.എസ്.എഫ് ജവാന്മാർക്കും പുറമെയായിരിക്കും ഈ സേന. 3,328 പോളിങ് ബൂത്തുകളിൽ 1,100 എണ്ണം സംഘർഷസാധ്യതയുള്ളതെന്നും 28 എണ്ണം അപകടകരമായതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹന പരിശോധനക്ക് പ്രത്യേക സംഘത്തെ തയാറാക്കിയിട്ടുണ്ട്. ഇതുവരെ 11,000 വാഹനങ്ങൾ പരിശോധിച്ചു. കഴിഞ്ഞ ആഴ്ചക്കുള്ളിൽ 5.89 കോടി രൂപയുടെ കള്ളക്കടത്തും തോക്കുകളും നിയമനിർവഹണ ഏജൻസിയും സുരക്ഷാസേനയും പിടിച്ചെടുത്തു.
വടക്കുകിഴക്കൻ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമീഷൻ ‘അക്രമരഹിത വേട്ടെടുപ്പ്’ കാമ്പയിൻ ആരംഭിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ 300 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.