നിയമസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി ചെലവഴിച്ചത് 252 കോടി
text_fieldsന്യൂഡൽഹി: അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ചെലവഴിച്ചത് 252 കോടി രൂപ. ഇതിൽ 60 ശതമാനവും ചെലവഴിച്ചത് ബംഗാളിൽ. തെരഞ്ഞെടുപ്പ് കമീഷന് പാർട്ടി സമർപ്പിച്ച കണക്കിലാണ് ഈ വിവരം. ബംഗാൾ-151 കോടി, അസം- 43.81കോടി, തമിഴ്നാട്-22.97 കോടി, കേരളം -29.24 കോടി, പുതുച്ചേരി- 4.79 കോടി എന്നിങ്ങനെയാണ് ചെലവാക്കിയത്.
23 കോടിക്കടുത്ത് ചെലവഴിച്ച തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കിട്ടിയത് 2.6 ശതമാനം വോട്ടാണ്. അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിൽനിന്ന് ഡി.എം.കെ അവിടെ ഭരണം പിടിക്കുകയും ചെയ്തു. അസമിൽ ബി.ജെ.പി അധികാരത്തിലേറിയപ്പോൾ ബംഗാളിൽ തൃണമൂലിനോട് അടിയറവ് പറഞ്ഞു.
പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ്-ബി.ജെ.പി സഖ്യത്തിനാണ് ഭരണം. അതേസമയം, തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ചെലവഴിച്ചത് 154.28 കോടി രൂപയാണെന്ന് നേരത്തെ അവർ സമർപ്പിച്ച കണക്കിൽ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി അവിടെ ചെലവഴിച്ചതിനേക്കാൾ ഉയർന്ന തുകയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.