നിയമസഭ തെരഞ്ഞെടുപ്പ്: കൂടുതൽ ഇളവുകൾ നൽകി കമ്മീഷൻ; റോഡ് ഷോക്കുള്ള വിലക്ക് തുടരും
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്.
ഇൻഡോർ, ഔട്ട്ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. ഇൻഡോർ ഹാളുകളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് പങ്കെടുക്കാം. ഔട്ട്ഡോർ വേദികളിൽ പരമാവധിശേഷിയുടെ 30 ശതമാനം പേർക്ക് പങ്കെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും നിശ്ചയിക്കാം.
ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം, റോഡ് ഷോ, വാഹന റാലി, കാൽനട ജാഥ എന്നിവക്കുള്ള വിലക്ക് തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് പരമാവധി 20 പേരെയാണ് അനുവദിച്ചിരിക്കുന്നത്. രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെയുള്ള പ്രചാരണ നിയന്ത്രണം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.