വയോധികരിലെ വാക്സിൻ ഫലപ്രാപ്തി; വിശദീകരണവുമായി ആസ്ട്രസെനക
text_fieldsബർലിൻ: കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് വാർത്തകൾ തള്ളി മരുന്ന് കമ്പനിയായ ആസ്ട്രസെനക. 65 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ഫലപ്രദമാണോയെന്ന കാര്യത്തിൽ ജർമൻ സർക്കാർ സംശയം പ്രകടിപ്പിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ആസ്ട്രസെനകയുടെ വിശദീകരണം. എല്ലാ പ്രായക്കാരിലും വാക്സിൻ ഫലപ്രദമാണെന്നാണ് കമ്പനി അറിയിച്ചത്.
65 വയസിന് മുകളിലുള്ളവരിൽ വാക്സിന്റെ ഫലപ്രാപ്തി എട്ട് ശതമാനം മാത്രമാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആസ്ട്ര സെനിക്കയുടെ വിശദീകരണം. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിന് യുറോപ്യൻ യൂണിയനും അംഗീകാരം നൽകിയിരുന്നു.
അതേസമയം, കോവിഡ് വാക്സിൻ വിതരണം വൈകിയതിന് ആസ്ട്രസെനകയെ യുറോപ്യൻ യൂണിയൻ അതൃപ്തിയറിയിച്ചിരുന്നു. യുറോപ്പിലെ വാക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.