മുൻ ജഡ്ജിയെയും രാഷ്ട്രീയക്കാരെയും കബളിപ്പിച്ച് 80 കോടി തട്ടിയ ജ്യോത്സ്യൻ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിൽ ജഡ്ജിയെയും രാഷ്ട്രീയക്കാരെയും കബളിപ്പിച്ച് പണം തട്ടിയ ജ്യോത്സ്യൻ അറസ്റ്റിൽ. കർണാടക ഹൈകോടതി മുൻ ജഡ്ജിയിൽനിന്നും ബിസിനസുകാരിൽനിന്നുമായി 80 കോടി രൂപയാണ് ജ്യോത്സ്യൻ തട്ടിയത്.
കേന്ദ്ര, സംസ്ഥാന ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് നടിച്ചായിരുന്നു തട്ടിപ്പ്. യുവരാജ് സ്വാമി, യുവരാജ് രാംദാസ്, സേവലാൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന 54 കാരനാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ ഇയാൾക്കെതിരെ 14 കേസുകൾ രജിസ്റ്റർ െചയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.
ഗവർണർ, എം.പിമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, മറ്റു ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സേവലാൽ ഇരകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇവരെ പരിചയപ്പെടുത്തി നൽകാമെന്ന് കബളിപ്പിച്ചാണ് പണംതട്ടൽ.
മുൻ കർണാടക ഹൈകോടതി ജഡ്ജി ബി.എസ്. ഇന്ദ്രലേഖയിൽനിന്ന് എട്ടുകോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2018- 19 കാലയളവിൽ ഉയർന്ന സർക്കാർ പദവി വാങ്ങി നൽകാമെന്ന് പ്രലോഭിപിച്ച് ഉന്നത നേതാക്കളെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
മുൻ ബി.ജെ.പി എം.പി 10 കോടി രൂപയാണ് ജ്യോത്സ്യന് നൽകിയത്. തെരഞ്ഞെടുപ്പിലെ പുനർ നാമനിർദേശവും മന്ത്രിസ്ഥാനവുമായിരുന്നു വാഗ്ദാനം. പണം നഷ്ടപ്പെട്ടിട്ടും മുൻ എം.പി പരാതി നൽകാൻ തയാറായിരുന്നില്ല. എന്നാൽ അദ്ദേഹത്തിൻെ സഹപ്രവർത്തകർ തട്ടിപ്പ് സംബന്ധിച്ച് 2019 ഡിസംബറിൽ െപാലീസിൽ പരാതി നൽകുകയായിരുന്നു.
ഡിസംബർ 14ന് ബിസിനസുകാരനായ കെ.പി. സുധീന്ദ്ര റെഡ്ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 16നാണ് േജ്യാത്സ്യനെ ആദ്യം ബംഗളൂരു െപാലീസ് അറസ്റ്റ് ചെയ്യുന്നത്. 1.5 കോടിയാണ് ഇയാളിൽനിന്ന് തട്ടിയെടുത്തത്. സർക്കാർ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻപോർട്ട് കോർപറേഷൻ ചെയർമാൻ സ്ഥാനം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
േജ്യാത്സ്യൻ അറസ്റ്റിലായതോടെ സമാന പരാതിയുമായി ഇന്ദ്രലേഖ, ബി.ജെ.പി നേതാവ് ആനന്ദ കുമാർ കോല തുടങ്ങിയവർ രംഗത്തെത്തുകയായിരുന്നു. ജ്യോത്സ്യന്‍റെ പേരിലെ 26 ഭൂസ്വത്തുക്കൾ കണ്ടുകെട്ടാൻ ബംഗളൂരു സിവിൽ ആൻഡ് സെഷൻസ് കോടതി ഉത്തരവിട്ടു. 80 കോടിയോളം ആസ്തിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രണ്ടുദിവസം മുമ്പ് ബംഗളൂരു കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പൊലീസ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.