ഒരു ദിവസത്തേക്ക് ‘വിശ്വകർമാവായി’ രാഹുൽ; സ്വന്തമായി മേശയും ഡസ്കും നിർമിച്ചു -വിഡിയോ കാണാം
text_fieldsപൊതുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി ഫർണിച്ചർ വ്യാപാരശാല സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ കീർത്തി നഗർ ഫർണിച്ചർ മാർക്കറ്റിലാണ് രാഹുൽ എത്തിയത്. ഇവിടെയുള്ള തൊഴിലാളികളുമായി സംസാരിച്ച രാഹുൽ സ്വന്തമായി ചെറു മേശയും കസേരയും നിർമിച്ചശേഷമാണ് മടങ്ങിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനത്തെ രാഹുലിന്റെ മൂന്നാമത്തെ പൊതുസമ്പർക്ക പരിപാടിയായിരുന്നു കഴിഞ്ഞദിവസം നടന്നത്. ഭാരത് ജോഡോ യാത്രക്കുശേഷം രാഹുൽ വിവിധസമയങ്ങളിലായി രാജ്യെത്ത വിവിധതരം ജനങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഫർണിച്ചർ വ്യാപാരശാല സന്ദർശനത്തിന്‍റെ 14 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ രാഹുൽ തന്‍റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
‘ഒരു നേതാവും ഇതിനുമുമ്പ് ഇവിടെ വന്നിട്ടില്ല. ഇത് അവിശ്വസനീയമാണ്’- കീർത്തി നഗറിലെ വർക്ക്‌ഷോപ്പിന്റെ ചുമതലയുള്ള രാം ദയാൽ ശർമ്മ പറയുന്നു. പതിനായിരത്തിലധികം മരപ്പണിക്കാർ ജോലി ചെയ്യുന്ന ഗൃഹോപകരണ വ്യാപാര കേന്ദ്രമാണ് കീർത്തി നഗർ. മരപ്പണി ചെയ്യുന്ന തൊഴിലാളികൾക്ക് മാത്രമായി ഒരു ബാങ്ക് തുടങ്ങുന്നതിനെക്കുറിച്ചും രാഹുൽ വിഡിയോയിൽ സംസാരിക്കുന്നുണ്ട്.
ക്കുറിച്ച് സംസാരിക്കുകയും പിന്തുണ സ്വീകരിക്കുകയും ചെയ്യുന്നതിലേക്ക് വീഡിയോ പിന്നീട് പുരോഗമിക്കുന്നു. അത് വളരെ മികച്ചതായിരിക്കും, ശർമ്മ പറയുന്നു. ലോണുകളും ഉപകരണങ്ങളും യന്ത്രങ്ങളും നൽകി സർക്കാർ സഹായിക്കണമെന്ന് കോൺഗ്രസ് നേതാവ് മരപ്പണിക്കാരോട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.