ഇന്ത്യയിൽ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക് മാത്രമെന്ന് ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക് മാത്രമെന്ന് ഐ.സി.എം.ആർ. രണ്ട് പേർക്ക് മുംബൈയിലും ഒരാൾക്ക് അഹമ്മദാബാദിലുമാണ് രോഗം വീണ്ടും സ്ഥിരീകരിച്ചതെന്ന് ഐ.സി.എം.ആർ തലവൻ ബൽറാം ഭാർഗവ പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചത് ലോകത്ത് ഇതുവരെ 24 പേർക്ക് മാത്രമാണ് കോവിഡ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ഭേദമായ ഒരാൾക്ക് എത്ര ദിവസത്തിനുള്ളിൽ വീണ്ടും വൈറസ് ബാധിക്കുമെന്നത് സംബന്ധിച്ച് ശാത്രജ്ഞർക്കിടയിൽ ഇപ്പോഴും വ്യക്തതയില്ല. വൈറസ് ബാധിച്ച ഒരാളുടെ ശരീരത്തിൽ അതിനെ ചെറുക്കാനുള്ള ആൻറിബോഡി രൂപപ്പെട്ടിരിക്കും. ഇതിെൻറ ആയുസ് സംബന്ധിച്ചാണ് വ്യക്തതയില്ലാത്തതെന്നും ഭാർഗവ പറഞ്ഞു.
90 മുതൽ 100 ദിവസത്തിനുള്ളിൽ കോവിഡ് ഭേദമായ ഒരാൾക്ക് വീണ്ടും കോവിഡ് ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു. ഐ.സി.എം.ആറിെൻറ വിലയിരുത്തലിൽ ഇത് 100 ദിവസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗമുക്തിയുള്ള രാജ്യം ഇന്ത്യയാണെന്നും ഐ.സി.എം.ആർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.