കനത്ത മഴയിൽ വിറച്ച് വടക്കേ ഇന്ത്യ; മരണം 34 ആയി, കൂടുതൽ നാശനഷ്ടം ഹിമാചലിൽ
text_fieldsന്യൂഡൽഹി: വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയിൽ മൂന്നു ദിവസംകൊണ്ട് 34 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി നഗരങ്ങളിലെ കെട്ടിടങ്ങളും വീടുകളും ഇപ്പോഴും വെള്ളത്തിലാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഹിമാചലിലാണ്. വെള്ളത്തിലുടെ വാഹനങ്ങൾ ബോട്ടുകൾ കണക്കെ ഒഴുകി പോകുന്ന നിരവധി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. നിരവധി വീടുകളും കെട്ടിടങ്ങളുമാണ് തകർന്നത്. കുളു, മണാലി, കിണ്ണാവുർ, ചമ്പ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഒലിച്ചുപോയി. ഇവിടങ്ങളിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്.
മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അടുത്ത 24 മണിക്കൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അപേക്ഷിച്ചിരിക്കുന്നത്.ഡൽഹിയിലെയും ഗുർഗാവോണിലെയും സ്കൂളുകൾ അടച്ചിരിക്കുകയാണ്. ഡൽഹിയിൽ 16 കൺട്രോൾ റൂമുകളാണ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.