മംഗളൂരുവിൽ മത്സ്യസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് മൂന്നു മരണം; കമ്പനി പൊലീസ് അടച്ചുപൂട്ടി
text_fieldsമംഗളൂരു: പ്രത്യേക വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായ ശ്രീ ഉൽക എൽ.എൽ.പി മത്സ്യസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ സമീറുല്ല ഇസ് ലാം(34), ഉമർ ഫാറൂഖ് (29), നിസാമുദ്ദീൻ സാസ്(32) എന്നിവർ ഫാക്ടറിയിലും മിറാജുൽ ഇസ് ലാം(27), സറഫാത്ത് അലി(25) എന്നിവർ ആശുപത്രിയിലുമാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തം. അസൻ അലി, ഖരിബുല്ല, അഫ്തൽ മലിക് എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂറ്റൻ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ തുറന്ന സമീറുല്ല ഇസ് ലാമാണ് ആദ്യം ബോധരഹിതനായതെന്ന് മറ്റൊരു തൊഴിലാളിയായ ബജ്പെ പൊലീസിനോട് പറഞ്ഞു.
ഫാക്ടറി പൊലീസ് പൂട്ടി സീൽവെച്ചതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ അറിയിച്ചു. തൊഴിലാളികൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ നൽകാതെയാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്നും ശുചീകരണ ജോലിയിൽ ഏർപ്പെടുന്നവർക്ക് അവശ്യം നൽകേണ്ട കാര്യങ്ങളിൽ വീഴ്ച സംഭവിച്ചതായുമാണ് പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ 52/2022 നിയമത്തിലെ 304, 337, 338 വകുപ്പുകൾ പ്രകാരം കമ്പനിക്കെതിരെ കേസെടുത്തു.
പ്രൊഡക്ഷൻ മാനജർ റുബി ജോസഫ്, ഏരിയ മാനജർ കുബെർ ഗാഡെ, സൂപ്പർവൈസർ മുഹമ്മദ് അൻവർ, കമ്പനി ചുമതലയുള്ള ഉള്ളാൾ ആസാദ് നഗറിലെ ഫാറൂഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കമീഷണർ പറഞ്ഞു.
മുംബൈ സ്വദേശി രാജു ഗോറഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. മൂന്നു വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.