Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ വയസുകാരിയെ...

രണ്ട്​ വയസുകാരിയെ വായിലാക്കി പുള്ളിപ്പുലി; അപ്പൂപ്പനും അമ്മൂമ്മയും ചേർന്ന്​ പുലിയെ അടിച്ചുവീഴ്​ത്തി

text_fields
bookmark_border
ational grandparents battle with leopard in order to save their grand
cancel
camera_alt

ഫയൽ ചിത്രം

ചെറുമകളെ പുലിയുടെ വായിൽ നിന്ന്​ രക്ഷിച്ച്​ അപ്പൂപ്പനും അമ്മൂമ്മയും. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിന്​ സമീപമാണ്​ സംഭവം. വീടി​െൻറ വരാന്തയിൽ അമ്മൂമ്മക്കൊപ്പം കിടന്ന്​ ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരിയെയാണ്​ പുലി കടിച്ചുകൊണ്ട്​ പാഞ്ഞത്​.


കുട്ടിയുടെ നിലവിളി കേട്ട 50കാരിയായ ബസന്തിഭായ്​ ഗുർജാർ ഉണർന്നപ്പോൾ കണ്ടത്​ കുട്ടിയെ വായിലാക്കി നിൽക്കുന്ന പുലിയെയാണ്​. ചാടിയെഴുന്നേറ്റ ബസന്തി ഭായ്​ ത​െൻറ സർവ്വ ശക്​തിയും എടുത്ത്​ പുലിയെ തൊഴിച്ചു. എന്നാൽ കുട്ടിയുടെ കടി വിടാൻ പുലി തയ്യാറായിരുന്നില്ല. ഇതിനിടെ ശബ്​ദം കേട്ട്​ ബസന്തി ഭായിയുടെ ഭർത്താവും എഴുന്നേറ്റു. തുടർന്ന്​ ഇരുവരും ചേർന്ന്​ പുലിയെ നേരിട്ടു. രണ്ടുപേരെ കണ്ട്​ പരിഭ്രാന്തനായ പുലി കുട്ടിയുടെ കടിവിടുകയും അപ്പൂപ്പനും അമ്മൂമ്മക്കും നേരേ തിരിയുകയും ചെയ്​തു.


ഇൗ സമയം ശബ്​ദംകേട്ട്​ കൂടുതൽ ആളുകൾ വരാൻ തുടങ്ങിയതോടെ പേടിച്ച പുലി കാട്ടിലേക്ക്​ ഒാടി രക്ഷപ്പെടുകയായിരുന്നു. കുട്ടിക്ക്​ കാര്യമായ പരിക്കുപറ്റിയില്ലെന്നും പ്രാഥമിക ശുശ്രൂഷകൾക്കുശേഷം സുഖം പ്രാപിക്കുന്നതായും ബസന്തി ഭായ് പ്രാദേശിക മാധ്യമങ്ങളോട്​ പറഞ്ഞു. കുനോ നാഷനൽ പാർക്കിൽ നിന്ന്​ പുറത്തുകടന്ന പുലിയാണ്​ കുട്ടിയെ ആക്രമിച്ചത്​. 'ഇവിടെ ഞങ്ങൾ ഏറെ വർഷങ്ങളായി ജീവിക്കുകയാണ്​. എന്നാൽ ഇതുവരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല'-ബസന്തിഭായ്​ ഗുർജാർ പറഞ്ഞു. പാർക്കി​െൻറ സുരക്ഷ വർധിപ്പിക്കുമെന്നും പരിക്കേറ്റവർ ആവശൽമായ ചികിത്സ നൽകുമെന്നും കുനോ ഡിവിഷനൽ ഫോറസ്​റ്റ്​ ഒാഫീസർ പി.കെ.വർമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackleopardgrand daughtergrandparents
Next Story