യു.പി ജയിലിലേക്ക് മാറ്റിയാൽ ഏറ്റുമുട്ടലിൽ വധിക്കും; ഹരജിയുമായി മുൻ സമാജ്‍വാദി പാർട്ടി നേതാവ്
text_fieldsന്യൂഡൽഹി: ഉമേഷ് പാൽ വധക്കേസിൽ കുറ്റക്കാരനെന്ന് സംശയിക്കുന്ന മുൻ സമാജ്‍വാദി പാർട്ടി നേതാവ് ആതിഖ് അഹമ്മദ് ജയിൽമാറ്റത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകി. ഗുജറാത്തിൽ നിന്നും തന്നെ യു.പിയിലേക്ക് മാറ്റുന്നത് ഏറ്റുമുട്ടലിൽ വധിക്കാനാണെന്നും അതിനാൽ ഭയമുണ്ടെന്നുമാണ് അതിഖ് പറയുന്നത്.
നിലവിൽ അഹമ്മദാബാദിലെ സബർമതി ജയിലിലാണ് ആതിഖുള്ളത്. സമാജ്‍വാദി പാർട്ടി എം.എൽ.എയായ രാജു പാലിനെ കൊന്ന കേസിലെ പ്രതിയാണ് അതിഖ്. കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും ഈയടുത്ത് കൊല്ലപ്പെട്ടിരുന്നു.
ഉമേഷ് പാലിന്റെ കൊലപാതകം അന്വേഷിക്കാൻ യു.പി പൊലീസ് തന്നെ കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവർ മാഫിയകളെ ഉന്മൂലനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് തനിക്ക് ഭയമുണ്ടായതെന്നും അതിഖ് അഹമ്മദ് ഹരജിയിൽ പറയുന്നു.
ഫെബ്രുവരി 24നാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടത്. പ്രയാഗ് രാജിലെ വസതി സമീപം അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. അതിഖ് അഹമ്മദ് സബർമതി ജയിൽവെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.