Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18 വർഷത്തെ ഒളിവ്...

18 വർഷത്തെ ഒളിവ് ജീവിതം ഫലം കണ്ടില്ല; ആതിഖ് അഹമ്മദിന്‍റെ വലംകൈ അബ്ദുൽ കവി അറസ്റ്റിൽ

text_fields
bookmark_border
Atiq Ahmed, Abdul Kavi
cancel
camera_alt

ആതിഖ് അഹമ്മദ്, അബ്ദുൽ കവി

ലഖ്നോ: ബി.എസ്‌.പി നിയമസഭാംഗം രാജു പാലിന്റെ കൊലപാതകക്കേസിലെ പ്രതിയായ ആതിഖ് അഹമ്മദിന്‍റെ വലംകൈ അബ്ദുൽ കവി യു.പിയിൽ അറസ്റ്റിൽ. 18 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് അബ്ദുൽ കവി ലഖ്നോ സി.ബി.ഐ കോടതിയിൽ കീഴടങ്ങിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജു പാലിന്‍റെ കൊലപാതകത്തിന് പിന്നാലെ 2005ലാണ് അബ്ദുൽ കവി ഒളിവിൽ പോയത്. ഇയാളുടെ തലക്ക് ഒരു ലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഉമേഷ് പാൽ വധക്കേസിൽ ആതിഖ് അഹമ്മദിന്റെ ഭാര്യാസഹോദരൻ അഖ്‌ലാഖ് അഹമ്മദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. 2005ൽ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിന്റെ കൊലപാതകികൾക്ക് പണം നൽകിയതിൽ അഖ്‌ലാഖ് അഹമ്മദിന് പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഫെബ്രുവരി 24നാണ് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. ബി.എസ്‌.പി നിയമസഭാംഗം രാജു പാലിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ആതിഖ് അഹമ്മദ്. കൊലപാതകത്തിലെ മുഖ്യസാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

കഴിഞ്ഞ 43 വർഷത്തിനിടെ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ആതിഖ് അഹമ്മദ് ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. ആതിഖ് അഹമ്മദിന് പുറമെ ദിനേശ് പാസി, ഖാൻ സൗലത്ത് ഹനീഫ് എന്നിവർക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് 5000 രൂപ വീതം പിഴയും കോടതി വിധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atiq AhmedAbdul Kavi
News Summary - Atiq Ahmed's aide Abdul Kavi arrested in UP
Next Story