ദൃശ്യങ്ങൾ തൽസമയം പകർത്തി സുരക്ഷ ഉദ്യോഗസ്ഥർ; കനത്ത സുരക്ഷയിൽ അതീഖ് അഹ്മദിന്റെ മകൻ അസദിനെ ഖബറടക്കി
text_fieldsലഖ്നോ: യു.പി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ച അതീഖ് അഹ്മദിന്റെ മകൻ അസദിനെ പ്രയാഗ് രാജിൽ സംസ്കരിച്ചു. ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്നു 19കാരനായ അസദ്. ഇതേ കേസിൽ റിമാൻഡിലാണ് മുൻ ലോക്സഭ അംഗവും സമാജ് വാദി പാർട്ടി നേതാവുമായ അതീഖ് അഹ്മദ്. അസദിനൊപ്പം സഹായി ഗുലാം ഹസനെയും പൊലീസ് വധിച്ചിരുന്നു. വ്യാഴാഴ്ച ഝാൻസിയിൽ യു.പി പ്രത്യേക ദൗത്യ സംഘവുമായുള്ള (എസ്.ടി.എഫ്) ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് എസ്.പിയും ബി.എസ്.പിയുംകനത്ത സുരക്ഷയിൽ ആരോപിക്കുന്നത്.
കനത്ത സുരക്ഷയിലാണ് അസദിന്റെ മൃതദേഹം സംസ്കരിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രയാഗ് രാജിലെ കസാരി മസാരിയിൽ അസദിന്റെ മൃതദേഹം എത്തിച്ചത്. കസാരി മസാരിയിൽ പിതാമഹൻമാരുടെ സാന്നിധ്യത്തിൽ അതീഖിന്റെ പിതാവ് ഫിറോസ് അഹ്മദിന്റെ ഖബറിനരികിലാണ് അസദിനെയും അടക്കിയത്. അതീഖിന്റെ സഹോദരി ശഹീൻ ബീഗമടക്കമുള്ള അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മകന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ജില്ലാ കോടതി അനുവദിക്കുന്നതു വരെ ചടങ്ങ് നിർത്തിവെക്കണമെന്ന് അതീഖിന്റെ അഭിഭാഷകൻ അപേക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ തയാറായില്ല.
കസാരി മസാരിയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചാകിയയിൽ ബാരിക്കേഡും ഏർപ്പെടുത്തി. നിരീക്ഷണത്തിനായി ഡ്രോണുകളിലാണ് ഉദ്യോഗസ്ഥർ ശ്മശാനത്തിനു ചുറ്റും തമ്പടിച്ചത്. ദൃശ്യങ്ങൾ സുരക്ഷ ഉദ്യോഗസ്ഥർ തൽസമയം വിഡിയോ റെക്കോർഡ് ചെയ്യുന്നുമുണ്ടായിരുന്നു. ചടങ്ങുകളെല്ലാം വീട്ടിൽ നിന്ന് പൂർത്തിയാക്കിയാണ് മൃതദേഹം ഇവിടേക്ക് കൊണ്ടുവന്നത്.
പ്രയാഗ് രാജ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ആതിഖ് അഹ്മദിനെ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ദിവസം തന്നെയാണ് മകൻ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കോടതിയിൽവെച്ചാണ് ആതിഖ് മകൻ കൊല്ലപ്പെട്ടത് അറിയുന്നത്. താൻ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് റിമാൻഡിലുള്ള ആതിഖ് അഹ്മദ് നേരത്തേ കോടതിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.