Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതീഖ് അഹ്മദിന്റെ...

അതീഖ് അഹ്മദിന്റെ കൊലയാളികൾ തീവ്രവാദികൾ; എന്തുകൊണ്ടാണ് യു.എ.പി.എ ചുമത്താത്തത് -ഉവൈസി

text_fields
bookmark_border
അതീഖ് അഹ്മദിന്റെ കൊലയാളികൾ തീവ്രവാദികൾ; എന്തുകൊണ്ടാണ് യു.എ.പി.എ ചുമത്താത്തത് -ഉവൈസി
cancel

ന്യൂഡൽഹി: അതീഖ് അഹ്മദിന്റെ കൊലയാളികൾക്കെതിരെ യു.എ.പി.എ ചുമത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. അതീഖ് അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാറും യു.പി സർക്കാറും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതീഖിന്റെ കൊലയാളികൾ തീവ്രവാദികളാണ്. അവർ തീവ്ര ആശയങ്ങൾ സ്വീകരിച്ചവരാണ്. സർക്കാർ അവ​രെ തടഞ്ഞെ മതിയാകുവെന്ന് അദ്ദേഹം പറഞ്ഞു. അതീഖി​നേയും അഷ്റഫിനെയും വെടിവെച്ചവർക്ക് നേരെ ഒരു തവണ പോലും പൊലീസ് വെടിയുതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്ത് വിലങ്ങണിയിക്കപ്പെട്ടവരും പൊലീസ് കസ്റ്റഡിയിലുള്ളവരുമാണ് കൊല്ലപ്പെടുന്നത്. ബുള്ളറ്റുകൾ അവർക്ക് നേരെ പായുമ്പോൾ പൊലീസ് ഒരു തവണ പോലും നിറയൊഴിക്കുന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. ഏപ്രിൽ 15നാണ് അതീഖിനേയും അഷ്റഫിനേയും കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകരെന്ന വ്യാ​​ജേനയെത്തിയ പ്രതികൾ അതീഖിനേയും അഷ്റഫിനേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiAtiq Ahmed
News Summary - Atiq Ahmed's killers 'terrorists', why no UAPA against them, asks Asaduddin Owaisi
Next Story