സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിൽ അതിഷി ദേശീയ പതാക ഉയർത്തും
text_fieldsന്യൂഡൽഹി: ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ ഡൽഹി മന്ത്രി അതിഷി മർലീന ദേശീയ പതാക ഉയർത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് കത്തയച്ചു. തുടർന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ സ്ഥിതീകരണം. കെജ്‌രിവാൾ മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് അതിഷി പതാക ഉയർത്തുന്നത്.
ഛത്രസാൽ ആശുപത്രിയിൽ എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹി മുഖ്യമന്ത്രി പതാക ഉയർത്താറുണ്ട്. 2015 മുതൽ ചടങ്ങിൽ കെജ്‌രിവാളാണ് പതാക ഉയർത്തുന്നത്. ഈ വർഷം കെജ്‌രിവാൾ ജയിലിൽ കഴിയുന്നതിനെ തുടർന്നാണ് അതിഷി പതാക ഉയർത്തുക.
മദ്യനയക്കേസിൽ അറസ്റ്റിലായ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ രാജിവെച്ചതിനെത്തുടർന്ന് 2023 - ന്റെ തുടക്കത്തിലായിരുന്നു അതിഷി മന്ത്രിയായി അധികാരമേറ്റത്.
മാർച്ച് 21-നാണ് മദ്യനയക്കേസിൽ കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് മേയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.