കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി അറ്റ്ലസ്
text_fieldsന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുതിയ അറ്റ്ലസ് പുറത്തിറക്കി. മന്ത്രാലയത്തിനു കീഴിലുള്ള കൊല്‍ക്കത്തയിലെ നാഷനല്‍ അറ്റ്ലസ് ആന്‍ഡ് തീമാറ്റിക് ഓര്‍ഗനൈസേഷേന്‍ (എന്‍.എ.ടി.എം.ഒ) ആണ് ബ്രെയ്ലി ഭൂപടം പുറത്തിറക്കിയത്. റോഡുകള്‍, പുഴകള്‍, നഗരങ്ങള്‍ തുടങ്ങി 20 മാപ്പുകളടങ്ങിയ അറ്റ്ലസാണ് വകുപ്പുമന്ത്രി ഹര്‍ഷ് വര്‍ധന്‍ വെള്ളിയാഴ്ച പുറത്തിറക്കിയത്.
നിര്‍മാണത്തിന് 600 രൂപ ചെലവ് വരുന്ന ഭൂപടം സൗജന്യമായാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. പാരമ്പര്യമായി വികസിപ്പിച്ചെടുത്ത സില്‍സ് സ്കീന്‍ പെയിന്‍റിങ് വിദ്യയാണ് ഇതില്‍ ഉപയോഗിച്ചത്. വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന രീതിയിലാണ് അറ്റ്ലസ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. വരകളും കുത്തുകളും എഴുത്തുകളും ഉപയോഗിച്ചുള്ള പുതിയ ഭിന്നശേഷി സൗഹൃദ അറ്റ്ലസ് ലോകത്ത് ആദ്യത്തേതാണ്.
ഏറ്റവും ചെറിയ വിവരങ്ങളടക്കം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വ്യക്തമാക്കി. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളാണ് ഉപയോഗിച്ചിരിക്കുന്നത്. അനിരുദ്ധ ഭട്ടാചാര്യ, അമിതവ ചക്രവര്‍ത്തി, ദേവനാത് സെന്‍ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബ്രെയ്ലി അറ്റ്ലസിന്‍െറ നിര്‍മാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.